Latest NewsNewsIndia

കോൺഗ്രസ് ഭരണത്തിലേറിയൽ ഒരാഴ്ചയ്ക്കകം മതപരിവർത്തന നിരോധന ബിൽ പിൻവലിക്കും: സിദ്ധരാമയ്യ

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ ഒ​രാ​ഴ്​​ച​ക്ക​കം മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ൽ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ സി​ദ്ധ​രാ​മ​യ്യ. 2016ൽ ​ക​ർ​ണാ​ട​ക നി​യ​മ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വിഎ​സ് മ​ളീ​മ​താ​ണ്​ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ന്റെ ക​ര​ട്​ രൂ​പം ത​യാ​റാ​ക്കി​യ​തെന്നും സി​ദ്ധ​രാ​മ​യ്യ പറഞ്ഞു.

ഈ ​ക​ര​ടു ബി​ൽ അ​ന്ന​ത്തെ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്ന എ​ച്ച് ആ​ഞ്​​ജ​നേ​യ​യു​ടെ മു​ന്നി​ലെ​ത്തിയെന്നും എന്നാൽ ബി​ല്ലിന്റെ വി​വി​ധ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ആ ​ഫ​യ​ൽ ക്ലോ​സ്​ ചെ​യ്യാ​ൻ ആ​ഞ്​​ജ​നേ​യ​യോ​ട്​ താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു എന്നും സി​ദ്ധ​രാ​മ​യ്യ കൂട്ടിച്ചേർത്തു.

കാമുകിയുടെ മകളെ പ്രണയിച്ച യുവാവ് കാമുകിയെ കൊലപ്പെടുത്തി: സ്വത്തിനു വേണ്ടിയെന്ന് പോലീസ്

നി​ർ​ബ​ന്ധ​പൂ​ർ​വ​മു​ള്ള മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ താ​ൻ എ​തി​ർ​ക്കു​ന്നു​ണ്ടെ​ന്നും നി​ർ​ബ​ന്ധ മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ ത​ട​യാ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ നി​ല​വി​ൽ​നി​യ​മ​ങ്ങ​ളു​ണ്ടെ​ന്നി​രി​ക്കെ പിന്നെ​യെ​ന്തി​നാ​ണ് സ​ർ​ക്കാ​ർ പു​തി​യ നി​യമം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും സി​ദ്ധ​രാ​മ​യ്യ ചോദിച്ചു. അതേസമയം സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്​ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ന്റെ ക​ര​ട് ത​യാ​റാ​ക്കി​യ​തെ​ന്നാണ് ബിജെപിയുടെ ആരോപണം.​

shortlink

Related Articles

Post Your Comments

Related Articles


Back to top button