KeralaLatest NewsIndia

രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ വാഹനം കയറ്റി, വിശ്രമസ്ഥലത്ത് വെള്ളമില്ല: മേയർക്കെതിരെ നടപടി വേണം- കെ സുരേന്ദ്രൻ

ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു. ഇതോടെ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

തിരുവനന്തപുരം : രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത് ഗൗരവതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയർക്കും കുറ്റക്കാർക്കുമെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനും ജനറൽ ആശുപത്രിയ്‌ക്കും ഇടിയിൽവെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്. വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു. ഇതോടെ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ വാഹനം കയറ്റാൻ ശ്രമം നടത്തിയതിലെ പ്രോട്ടോകോൾ ലംഘനം മനസിലാവാത്തത് മേയർക്ക് മാത്രമാണ്. രാഷ്‌ട്രപതിയുടെ കേരള സന്ദർശനത്തിൽ ഉത്തരവാദിത്വപ്പെട്ടവർ വലിയ വീഴ്ചയാണ് വരുത്തിയത്.

അദ്ദേഹത്തിന്റെ വിശ്രമസ്ഥലത്ത് വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന് മുഴുവൻ നാണക്കേടുണ്ടാക്കുന്ന പ്രവർത്തനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button