കൊച്ചി: ജെന്‍ഡര്‍ ന്യൂട്ടറല്‍ യൂണിഫോം വിവാദത്തിൽ പ്രതികരിച്ച് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. ആണുങ്ങള് പാവാടയുടുത്തു വരട്ടെയെന്ന് പുച്ഛിക്കുന്ന അങ്കിള്‍സ് പുതുമയല്ലെന്ന് ഹരീഷ് പറഞ്ഞു. പാവാട ഉടുക്കുന്ന ആണുങ്ങളെ കാണണമെങ്കില്‍ സ്കോട്ലാന്റ് വരെ പോവുക ഒന്നും വേണ്ട, യൂട്യൂബ് വിഡിയോ കണ്ടാ മതിയെന്നും അദ്ദേഹം ഫേസിബുക്കില്‍ കുറച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്നാ ആണുങ്ങള് പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിള്‍സ് ഒരു പുതുമ ഒന്നും അല്ല സ്കൂളില്‍ പഠിക്കുന്ന കാലത്തു എന്നാ പിന്നെ ഇനി പെണ്ണുങ്ങള് ജീപ്പ് ഓടിക്കട്ടെ എന്ന് പുച്ഛിച്ച 70 കളുടെ വസന്തങ്ങളെ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്, ഇത് അതിന്റെ മറ്റൊരു വകബേധം, അത്രേ ഉള്ളു. പാവാട ഉടുക്കുന്ന ആണുങ്ങളെ കാണണമെങ്കില്‍ സ്കോട്ലാന്റ് വരെ പോവുക ഒന്നും വേണ്ട, യൂട്യൂബ് വിഡിയോ കണ്ടാ മതി.
Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നിർദ്ദേശം
കൈലിയും ഷര്‍ട്ടം ഇടുന്ന സ്ത്രീകള്‍ എത്രയോ കാലം മുമ്പ് തന്നെ ഞങ്ങളുടെ നാട്ടില്‍ വയലില്‍ പണി എടുത്തിരുന്നു. അതു കൊണ്ടു വേഷത്തിനെ gender appropriate ചെയ്യുന്നതൊക്കെ കോമഡി ആണ്. പാവാടയുടെ നീളവും, ഷര്‍ട്ട് ഇന്റെ ഇറക്കവും, പുറത്തു കാണിക്കാവുന്ന മുടിയുടെ അളവും അളന്നു, ദുപ്പട്ട വലിച്ചു ശെരിയാക്കി കെയര്‍ കാണിക്കുന്ന കെയറിങ് ആങ്ങളമാരും ചേട്ടന്മാരും ഒക്കെ പെട്ടെന്ന് പെണ്ണുങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലര്‍ ആവുന്നത് കാണുമ്പോ വാട്ട് എ ബ്യൂട്ടിഫുള്‍ പീപ്പിള്‍സ്.
Post Your Comments