ന്യൂഡല്‍ഹി: ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി. ഷീന ബോറ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം.
Read Also : എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ജയിലില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഷീന ബോറ ജീവിച്ചിരിക്കുന്നുവെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് സി.ബി.ഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയില്‍ ഹര്‍ജിയും ഇന്ദ്രാണി നല്‍കിയിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ വധക്കേസിന്റെ ചുരുളഴിഞ്ഞത്.
2015ല്‍ ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ബൈക്കുള ജയിലിലാണ് കഴിയുന്നത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് വ്യക്തമായത്.
Post Your Comments