Latest NewsIndiaNews

ഗംഗ മലിനമാണെന്ന് യോഗിക്ക് അറിയാവുന്നത് കൊണ്ടാണ് നദിയിൽ മുങ്ങി കുളിക്കാതിരുന്നത്: അഖിലേഷ് യാദവ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹാസവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗംഗാ നന്ദി വൃത്തിഹീനമാണെന് അറിയാവുന്നത് കൊണ്ടാണ് യോഗി ആദിത്യനാഥ് ഗംഗയിൽ മുങ്ങിക്കുളിക്കാതിരുന്നതെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. യോഗി ആദിത്യനാഥിനെ പരിഹസിക്കുന്നതിനിടയിൽ ഗംഗാ ശുചീകരണത്തിന് ബിജെപി കോടികൾ ചിലവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വാരാണസിയിലെ കാശി വിശ്വനാഥ ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തതിനു പിന്നാലെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി അഖിലേഷ് പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചിരുന്നു. വാരണാസിയിൽ ആളുകൾ അവരുടെ അവസാന ദിനങ്ങൾ ചിലവഴിക്കാനാണ് വരുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് കൊണ്ട് അഖിലേഷ് പറഞ്ഞു.

Also Read:ചൈനയ്ക്ക് പകരം പടിഞ്ഞാറൻ തായ്‌വാൻ, സിങ്ജിയാങ്ങിനു പകരം ഉയ്ഗുർ രാജ്യം : കളിയാക്കി വീഡിയോ ഗെയിം

വാരാണസിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന സാംസ്കാരികപരിപാടികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഇത്തരത്തിൽ വിലകുറഞ്ഞ രീതിയിൽ പ്രതികരിക്കുകയായിരുന്നു അഖിലേഷ്. ‘നല്ലകാര്യമാണ്. എന്തിനാണ് ഒരുമാസം? അദ്ദേഹത്തിന് രണ്ടോ മൂന്നോ മാസം താമസിക്കാമല്ലോ. താമസത്തിനുപറ്റുന്ന സ്ഥലമാണ്. അവസാനമടുക്കുമ്പോൾ ആളുകൾ ബനാറസിൽ തങ്ങുന്നു’ -അഖിലേഷ് പരിഹസിച്ചു.

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന മത്സരാർത്ഥികളായ എസ്പിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാക്ക് പോരിലെ ഏറ്റവും ഒടുവിലത്തേതാണ് അഖിലേഷിന്റെ യാദവിന്റെ ചൊവ്വാഴ്ചത്തെ അഭിപ്രായങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button