Latest NewsNewsIndia

നോട്ട് നിരോധനം നടപ്പാക്കിയതോടെ കള്ളപ്പണം കുറഞ്ഞുവെന്ന് അനറോക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 2016ല്‍ നോട്ട് നിരോധനം നടപ്പിലാക്കിയതോടെ കള്ള പണമിടപാടുകള്‍ 75 ശതമാനം മുതല്‍ 80 ശതമാനം വരെ കുറഞ്ഞുവെന്ന് ഹൗസിംഗ് ബ്രോക്കറേജ് സ്ഥാപനമായ അനറോക്ക്. ഏഴ് നഗരങ്ങളില്‍ നടത്തിയ വിവര ശേഖരണത്തിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിനായി ഏഴ് നഗരങ്ങളിലെ ഡെവലപ്പേഴ്‌സുമായി ചര്‍ച്ച നടത്തുകയും 1,500ലധികം സെയില്‍സ് ഏജന്റുമാരില്‍ നിന്നുള്ള വിവരങ്ങളും ബാങ്കുകളുടെ ഭവനവായ്പ വിതരണത്തിന്റെ വിവരങ്ങളും ശേഖരിച്ച് അവലോകനം നടത്തുകയും ചെയ്തു.

Read Also : കൊവിഡ് നിയന്ത്രണ വിധേയം: സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി

മുമ്പ് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി, കള്ളപ്പണത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ആളുകള്‍ ഇപ്പോള്‍ വീട് വാങ്ങുന്നില്ലെന്ന് അനറോക്ക് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു. ഭൂരിഭാഗം പേരും സുതാര്യമായാണ് ഭവന ഇടപാടുകള്‍ നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വസ്തു ഇടപാടുകള്‍ കള്ളപ്പണം വഴി നടക്കുന്നുണ്ടെന്ന് കണ്ടെത്തിയെന്നും പുരി പറഞ്ഞു. മൊത്തത്തില്‍, ഇന്ത്യന്‍ ഭവനങ്ങളിലെ കള്ളപ്പണത്തിന്റെ ഉപയോഗം 75-80 ശതമാനം കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button