ഡൽഹി: അരാജകത്വം സൃഷ്ടിക്കുന്ന സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയില്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ചൈനയിൽ സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രസ്താവന.
സോഷ്യൽ മീഡിയയുടെ ഇടപെടലുകളില്‍ സുപ്രീം കോടതി പോലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചിട്ടയായി മുന്നോട്ടുപോവുന്ന സമൂഹത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് പ്രയാസകരമാകുന്നതായി തോന്നിയേക്കാമെന്നും എന്നാല്‍ ഇത്തരം അരാജകത്വങ്ങള്‍ നിരോധിക്കപ്പെടണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.
Post Your Comments