കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ നിന്നിറങ്ങിയ മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തിലെ ദുരൂഹത മാറുന്നില്ല.അപകടം ഉണ്ടായ കാറോട്ടിച്ച ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഈ കാറിനെ ഒരു ഔഡി കാർ പിന്തുടർന്നിരുന്നുവെന്നു കണ്ടെത്തി. മദ്യപിച്ച് കാറോട്ടിക്കുന്നത് പാടില്ലെന്ന് ഉപദേശിക്കാനാണ് താന്‍ കാറിനെ ചെയ്‌സ് ചെയ്തതെന്നാണ് ഔഡി കാറോട്ടിച്ചിരുന്ന സൈജു തങ്കച്ചന്റെ മൊഴി.എന്നാൽ അന്വേഷണത്തിൽ ഹോട്ടലിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
read also: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
നമ്പര്‍ 18 ഹോട്ടലില്‍ ഒരു വിഐപി ഉണ്ടായിരുന്നുവെന്ന കഥ ഈ അപകട മരണത്തിനു പിന്നാലെ പ്രചരിക്കുന്നുണ്ട്. ഈ വിഐപി ഒരു നടനാണെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുമ്പും ഏറെ വിവാദങ്ങളില്‍ കുടുങ്ങിയ സിനിമാ നിര്‍മ്മാതാവാണ് ഈ വിവാദത്തിലെ വിഐപിഎന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. നടനിലേക്ക് ചര്‍ച്ചകള്‍ കൊണ്ടു പോകുന്നതിന് പിന്നില്‍ ചില രാഷ്ട്രീയ പ്രതികാരങ്ങളാണെന്നും സൂചന.
നമ്ബര്‍ 18 ഹോട്ടല്‍ ഉടമയുടെ സുഹൃത്തും ലഹരി കേസിൽ ആരോപണ വിധേയനായ നിര്‍മ്മാതാവാണ് വിഐപി. സിനിമയിലെ ‘കാന്താരി’ എന്നാണ് ഇയാളെ സുഹൃത്തുക്കള്‍ പോലും വിളിക്കുന്നതെന്നു ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments