ന്യൂഡല്‍ഹി: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ചൈനയെന്ന് സൂചന. അടുത്തിടെ ഭീകരരില്‍ നിന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിലുള്‍പ്പെടെ ചൈനയ്ക്ക് പങ്കുണ്ടെന്ന കാര്യം ബലപ്പെട്ടത്.
അടുത്തിടെ മ്യാന്മാറിലേക്ക് ചൈനീസ് നിര്‍മ്മിത ആയുധങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ചൈനയുടെ സ്വാധീനം ഉണ്ടാകുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഭീകരാക്രമണം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്.
Read Also : പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ അസം റൈഫിള്‍സിലെ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും നാല് ജവാന്മാരും ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. അസം റൈഫിള്‍സ് 46ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, ഏട്ട് വയസുള്ള മകന്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ത്രിപാഥിയും ഭാര്യയും കുഞ്ഞും സൈനികരും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമായിരുന്നു ഉണ്ടായത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാപീപ്പിള്‍സ് ഫ്രണ്ടും ഏറ്റെടുത്തു.
Post Your Comments