ലിസ്ബൺ: ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടിയെടുക്കാൻ നിയമം നിലവിൽ വന്നു. ഫോൺ ചെയ്തും മെസേജ് ചെയ്തുമെല്ലാം ജീവനക്കാരോട് അധികസമയം ജോലി ചെയ്യാൻ നിർദ്ദേശിക്കുന്ന മേലുദ്യോഗസ്ഥർ ഇനി കുടുങ്ങും. പോർച്ചുഗലാണ് ജീവനക്കാർക്ക് അനുകൂലമായി നിയമം കൊണ്ടു വന്നിരിക്കുന്നത്.
Also Read:അമേരിക്കയിൽ ഇന്ത്യൻ ഡോക്ടറെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം
ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ഫോണിലും മറ്റു മാർഗങ്ങളിലും ബന്ധപ്പെടുന്നത് വിലക്കി പോർച്ചുഗൽ പാർലമെന്റ് കഴിഞ്ഞ ദിവസം നിയമം പാസാക്കി. ഇത് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാൻ നിർദേശവും നൽകി. ഇനി മുതൽ ജോലി സമയം കഴിഞ്ഞ് മേലധികാരി കീഴുദ്യോഗസ്ഥരെ വിളിച്ചാൽ കനത്ത പിഴയടക്കേണ്ടിവരും
വർക്ക് ഫ്രം ഹോം സംവിധാനം കാരണം തൊഴിലാളികൾക്ക് വരുന്ന അധിക ചെലവും കമ്പനി നൽകണമെന്ന് പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്. വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് അടക്കമുള്ള അധിക ചെലവിന് കമ്പനി പണം നൽകേണ്ടിവരും. വീട്ടിലിരിക്കെ ജീവനക്കാരുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുകയും മറ്റു ജീവനക്കാർക്കൊപ്പം ഓൺലൈനായി മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതും പുതിയ നിയമത്തിൽ വിലക്കുന്നുണ്ട്.
ചെറിയ കുഞ്ഞുങ്ങളുള്ള ജീവനക്കാർക്ക് മക്കൾക്ക് എട്ടു വയസാകുന്നതുവരെ വീട്ടിൽനിന്നു തന്നെ ജോലിയെടുക്കാനുള്ള നിയമപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് കമ്പനിയുടെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും നിയമത്തിൽ പറയുന്നു.
Post Your Comments