കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനിയിലാണ് അപകടമുണ്ടായത്.
വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ ആണ് മരിച്ചത്.
Also Read : സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നു, രജിസ്ട്രി തയ്യാറാക്കും: വീണാ ജോര്‍ജ്
മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹവീട്ടിൽ നിന്നും പാഴ്സലായി അക്ബറിന്റെ വീട്ടിൽ കൊണ്ടു വന്ന ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണമായത്.
വിവാഹവീട്ടിൽ വിളമ്പിയ കോഴിയിറച്ചിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കണ്ടെത്തിയിട്ടുണ്ട്. താമരശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കുട്ടികളെ ആദ്യം ചികിത്സിച്ചത്. ഗുരുതരമായതോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments