മുംബൈ: ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് മൊബൈല്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയെന്ന് സൂചന . ചികിത്സാ ചെലവും ഫോണിന്റെ തുകയും പ്രമുഖ മൊബൈല്‍ കമ്പനിയായ വണ്‍പ്ലസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ കമ്പനി അന്വേഷണം നടത്തിയിരുന്നു. വണ്‍പ്ലസ് നോര്‍ഡ് 2 5ജി ഫോണ്‍ പൊട്ടിത്തെറിച്ചാണ് യുവാവിന് പരിക്കേറ്റത്. അതേസമയം നഷ്ടപരിഹാരം നല്‍കിയ വിവരം ഔദ്യോഗികമായി വണ്‍പ്ലസ് സ്ഥിരീകരിച്ചിട്ടില്ല. പോക്കറ്റിലിരുന്ന വണ്‍പ്ലസ് ഫോണ്‍ പൊട്ടിത്തെറിച്ചതായി ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയാണ് രംഗത്ത് എത്തിയത്.
കാലില്‍ പൊള്ളലേറ്റ ചിത്രവും പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രവും യുവാവ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി വണ്‍ പ്ലസും എത്തി. ഇത്തരം കാര്യങ്ങള്‍ കമ്പനി വളരെ ഗൗരവമായി കാണുന്നുവെന്നും കൂടുതല്‍ അന്വേഷണത്തിനായി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഇതിനകം തന്നെ ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വണ്‍ പ്ലസ് അറിയിച്ചിരുന്നു.
നേരത്തെ മറ്റൊരു ട്വിറ്റര്‍ ഉപയോക്താവും വണ്‍പ്ലസ് നോര്‍ഡ് 2 പൊട്ടിത്തെറിച്ചതായി അവകാശപ്പെട്ടെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാദം തെറ്റാണെന്നും പൊട്ടിത്തെറിച്ചത് വണ്‍പ്ലസ് ഫോണ്‍ അല്ലെന്നും കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments