Latest NewsNewsSaudi ArabiaInternationalGulf

കളിത്തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം: കുഞ്ഞിന്റെ ശരീരത്തില്‍ തീവണ്ടി കയറിയിറങ്ങി

റിയാദ്: കകളിത്തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിൽ നടന്ന സംഭവത്തിൽ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലനായ ഇബ്രാഹീം അലി അല്‍ ബലവിയാണ് ദാരുണമായി മരിച്ചത്.

സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഗെയിം ഏരിയയിലെ കളിത്തീവണ്ടിയില്‍ കയറിയ കുട്ടി അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. തീവണ്ടി ഉയര്‍ന്നുപൊങ്ങിയതിന്റെ ആഘാതത്തില്‍ കുട്ടി തീവണ്ടിയില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയുയായിരുന്നു. ബാലന്റെ ശരീരത്തിലൂടെ തീവണ്ടിയുടെ രണ്ടാമത്തെ ബോഗി കയറിയിറങ്ങി.

കുഞ്ഞിനെ എനിക്ക് കൊല്ലാന്‍ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ, ഈ പെണ്‍കുട്ടി മാത്രമാണോ പഴി ഏല്‍ക്കേണ്ടവള്‍

അപകടം നടന്ന ഉടൻതന്നെ ജീവനക്കാരും കുട്ടിയുടെ പിതാവും ചേര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ പുറത്തെടുത്തു പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button