ന്യൂഡല്‍ഹി : എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ചൂളകള്‍ (വിറകടുപ്പ്) ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. . നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍ ആണ്. അതിന്റെ ബ്രേക്കും തകരാറിലാണ്’- രാഹുല്‍ ട്വിറ്റ് ചെയ്തു.
विकास के जुमलों से कोसों दूर,
लाखों परिवार चूल्हा फूंकने पर मजबूर।
मोदी जी के विकास की गाड़ी रिवर्स गियर में है और ब्रेक भी फ़ेल हैं।#PriceHike pic.twitter.com/IwEUBUe0un
— Rahul Gandhi (@RahulGandhi) November 6, 2021
ഗ്രാമീണ മേഖലയിലെ 42 ശതമാനം ആളുകളും വിലവര്‍ധന താങ്ങാനാവാത്തതിനെ തുടര്‍ന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്ന ഒരു സര്‍വേ അടിസ്ഥാനമാക്കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Post Your Comments