KannurLatest NewsKeralaNattuvarthaNewsCrime

പനിബാധിച്ച കുട്ടിക്ക് മന്ത്രവാദ ചികിത്സ നല്‍കിയ സംഭവം: പെണ്‍കുട്ടിയുടെ മരണത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍

ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു

കണ്ണൂര്‍: പനിബാധിച്ച പതിനൊന്നുവയസുകാരിക്ക് മന്ത്രവാദ ചികിത്സ നല്‍കിയതിലൂടെ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ് സത്താറുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

ഈ കുടുംബത്തിലെ അഞ്ചു പേരാണ് മന്ത്രവാദത്തെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഞാലുവയല്‍ സ്വദേശിനി ഫാത്തിമ (11) യുടെ മരണത്തിന് പിന്നാലെയായിരുന്നു മന്ത്രവാദ ചികിത്സയെ കുറിച്ച് അന്വേഷണം നടന്നത്.

Read Also : ‘നിന്റെ കൈയില്‍ കാശുണ്ട്’, ജോജുവിന് നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി, വിജയിയെ കണ്ട് പഠിക്കണം’

പനി ബാധിച്ച് അവശനിലയിലായ കുട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയുടെ മറവില്‍ ശാരീരിക പീഡനം നടന്നെന്നും അവര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button