കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കാറപകടത്തിന് ശേഷം കാറില്‍ മദ്യക്കുപ്പി ഉണ്ടായിരുന്നു എന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളിൽ വീര്യം കൂടിയ ബിയറായ ബ്രോക്കോഡിന്റെ കുപ്പിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കാര്‍ എത്തിക്കുമ്ബോള്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യത്തിലാണ് കുപ്പിയുടെ ചിത്രമുള്ളത്. എന്നാൽ ഇന്ന് സ്റ്റേഷന് മുന്നില്‍ കിടന്ന കാർ പരിശോധിച്ചപ്പോള്‍ കുപ്പി ഇല്ലായിരുന്നുവെന്നും റിപ്പോർട്ട്.
read also: ഓടയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
യുവതികള്‍ മദ്യപിച്ചിരുന്നോ എന്നതില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലോ ലഹരി ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അക്കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലെ ക്ലബ്ബ് 18 എന്ന ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്ബോഴാണ് മുന്‍ മിസ് കേരളാ അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് (26) എന്നിവര്‍ മരണപ്പെടുന്നത്.
Post Your Comments