Latest NewsNewsIndia

ലഹരിക്കേസ്: ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ സമീർ വാങ്കഡെ 8 കോടി കൈപ്പറ്റിയതായി സാക്ഷിയുടെ ആരോപണം

ഡൽഹി: ലഹരിക്കേസിൽ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗൂഢാലോചനയും പണം കൈമാറ്റവും നടന്നതായി സാക്ഷിയുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയും പ്രൈവറ്റ് ഡിറ്റക്ടീവ് കെപി ഗോസവിയും തമ്മിൽ ഗൂഢാലോചനയും പണം കൈമാറ്റവും നടന്നെന്നാണ് സാക്ഷികളിലൊരാളായ പ്രഭാകർ സെയിലിന്റെ വെളിപ്പെടുത്തൽ. നേരത്തെ കെപി ഗോസവി, ആര്യൻ ഖാനൊപ്പമെടുത്ത സെൽഫി വൈറലായിരുന്നു.

അതേസമയം, സമീർ വാങ്കഡെയും എൻസിബിയും ആരോപണം നിഷേധിച്ചു. കെപി ഗോസവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നാണ് പ്രഭാകർ സെയിൽ അവകാശപ്പെട്ടത്. സാം ഡിസൂസ എന്നയാളും ഗോസവിയും തമ്മിൽ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതു താൻ കേട്ടെന്നും ഇതിൽ 8 കോടി രൂപ വാങ്കഡെയ്ക്കു നൽകിയെന്നും പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഗോസവി തന്റെ കയ്യിലും പണം നൽകിയതായും അത് സാം ഡിസൂസയ്ക്കു കൈമാറിയെന്നും പ്രഭാക‌ർ പറഞ്ഞു. നേരത്തെ എൻസിബി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ സാക്ഷിയായി പ്രഭാകർ സെയിലിന്റെ പേരും ഉണ്ടായിരുന്നു.

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സഞ്ചരിച്ചിരുന്ന ബെലോന കാര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ദുരൂഹത

എന്നാൽ, എൻസിബി ഓഫിസിൽ സിസിടിവി ക്യാമറകൾ ഉണ്ടെന്നും ഇത്തരത്തിലൊരു കാര്യവും സംഭവിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൻസിബിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും എൻസിബി വൃത്തങ്ങൾ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button