തിരുവനന്തപുരം: മാതാപിതാക്കൾ തന്നിൽ നിന്നും അകറ്റിയ കുഞ്ഞിനെ തിരിച്ചു കിട്ടാനായി സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കുകയാണ് മുന്‍ എസ്.എഫ്.ഐ നേതാവായ അനുപമ ചന്ദ്രന്. അനുപമയുടെ മണ്ഡലമായ വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ വി.കെ പ്രശാന്ത് ഈ വിഷയത്തില്‍ പരസ്യമായി ഇടപെടാത്തതിനെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണാ എസ്.നായര്‍.വിഷയം അറിഞ്ഞിട്ടും പ്രശാന്ത് മൗനം പാലിക്കുന്നത് ആരെ പേടിച്ചിട്ടാണെന്ന് വീണ ചോദിക്കുന്നു.
എംഎല്‍എയുടെ കുറ്റകരമായ മൗനത്തില്‍ നിന്നും എന്താണ് മനസിലാക്കേണ്ടതെന്ന് ചോദിക്കുന്ന വീണ മനസാക്ഷിയുണ്ടെങ്കില്‍ വിഷയം പരിഹരിക്കാന്‍ വി.കെ പ്രശാന്ത് മുന്നിട്ടിറങ്ങണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.
വീണാ എസ്.നായരുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം :
വട്ടിയൂര്‍ക്കാവ് എം.എല്‍.എ പ്രശാന്ത്, താങ്കള്‍ എവിടെയാണ്?
താങ്കളുടെ മണ്ഡലത്തിലെ അനുപമ എന്ന സ്ത്രീ ഇന്ന് സെക്രട്ടേറിയേറിനു മുന്നില്‍ നിരാഹാര സമരം ഇരിക്കുന്ന കാര്യം അങ്ങ് അറിഞ്ഞു കാണുമോ ആവോ.
അനുപമ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് അങ്ങയുടെ പാര്‍ട്ടിയിലെ പല പ്രമുഖരെയും സമീപിച്ചിട്ടുള്ള കാര്യം അങ്ങേക്ക് അറിവുള്ളതാണോ ?
ഈ വിഷയം അറിഞ്ഞിട്ട് അങ്ങ് പുലര്‍ത്തുന്ന മൗനം എന്തുകൊണ്ടാണ് ?
ആരെയാണ് അങ്ങ് പേടിക്കുന്നത്.
പോലിസ് ഈ വിഷയത്തില്‍ കേസെടുക്കാത്തതിനു പിന്നില്‍ അങ്ങയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ ?
നിങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തില്‍ നിന്ന് എന്താണ് ഞങ്ങള്‍ മനസിലാക്കേണ്ടത് ?
മനസാക്ഷി മരവിച്ചിട്ടില്ലങ്കില്‍ മിസ്റ്റര്‍ പ്രശാന്ത്, താങ്കള്‍ പോകണം അനുപമയുടെ അടുത്തേക്ക് , നിരാഹാരം ഇരിക്കുന്ന സെക്രട്ടേറിയേറ്റ് നടയില്‍ ചെല്ലണം.
ആ കുട്ടിയുടെ വിഷയം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം. അതിന് നട്ടെല്ലുണ്ടോ സഖാവ് പ്രശാന്തിന്?
Post Your Comments