Latest NewsNewsIndia

എത്രയും വേഗം സുഖം പ്രാപിക്കട്ടെ: മൻമോഹൻ സിംഗിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രാർത്ഥനകൾ അറിയിച്ചിരിക്കുന്നത്. ‘ഡോ. മൻമോഹൻ സിംഗ് ജിയുടെ നല്ല ആരോഗ്യത്തിന് വേണ്ടിയും വേഗത്തിൽ സുഖം പ്രാപിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു’- നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മൻമോഹൻ സിംഗിനെ സന്ദർശിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രിയും ആശുപത്രിയിലെത്തി. മൻമോഹൻ സിംഗിനെ സന്ദർശിച്ച കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. മൻമോഹൻ സിംഗിന്റെ ആരോഗ്യനില വീണ്ടെടുക്കുന്നതിനായി ദൈവം അനുഗ്രഹിക്കട്ടയെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

Read Also  :  ധീരസൈനികന് യാത്രാമൊഴി: വൈശാഖിനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടി ജനം

കഴിഞ്ഞ ദിവസമാണ് മൻമോഹൻ സിംഗിന് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ കാർഡിയോ-ന്യൂറോ വിഭാഗത്തിലാണ് അദ്ദേഹത്തിന് ചികിത്സ. ചെറിയ തോതിലുള്ള പനിയാണെങ്കിലും മികച്ച പരിചരണത്തിന് വേണ്ടിയാണ് മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് വക്താക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button