ചെന്നൈ: കയ്യിൽ കുരിശുണ്ടെന്ന് കരുതി മതം മാറിയെന്ന് പറയാൻ കഴിയില്ലെന്ന് ഹൈക്കോടതി. അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനെ മതം മാറ്റത്തോട് ഉപമിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ക്രിസ്ത്യാനിയായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് വനിതാ ഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ കണ്ടെത്തൽ.
പള്ളിയില്‍ പോകുന്നതു കൊണ്ടോ ഭിത്തിയില്‍ കുരിശ് തൂക്കിയതു കൊണ്ടോ ഒരാള്‍ ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചു എന്നല്ല അർഥമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു.
ഹര്‍ജിക്കാരിയുടെ ക്ലിനിക് സന്ദര്‍ശിച്ചപ്പോള്‍ ചുമരില്‍ ഒരു കുരിശു കണ്ടെന്നും അതിനാല്‍ അവര്‍ ക്രിസ്തുമതത്തിലേക്കു മാറിയെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതെന്നാണ് സംഭവത്തിൽ അധികൃതരുടെ ന്യായം. ഭരണഘടനാ വിരുദ്ധമായ സങ്കുചിത മനോഭാവമാണ് ഈ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും സൂചിപ്പിക്കുന്നതെന്ന് സംഭവത്തിൽ കോടതി കുറ്റപ്പെടുത്തി. ഹര്‍ജിക്കാരി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് ജനിച്ചതാണെന്നതില്‍ തര്‍ക്കമില്ലെന്നും കേസിൽ കോടതി വ്യക്തമാക്കി.
Post Your Comments