Latest NewsIndiaNews

മുസ്ലിം വികാരം ഇളക്കി വിടാൻ ശ്രമിച്ച സിദ്ദിഖ് കാപ്പന്റേത് ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ : പോലീസ് കുറ്റപത്രം

പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം

ലക്നൗ: ഹാത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ യുപി പോലീസിന്റെ കുറ്റപത്രം. കാപ്പന്‍ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല പെരുമാറിയതെന്നും യുപി പൊലീസ് 5000 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖ് കാപ്പന്റെ പല ലേഖനങ്ങളും മുസ്‌ലിം വികാരത്തെ പ്രകോപിപ്പിക്കുന്നതാണെന്നും കമ്യൂണിസ്റ്റ്- മാവോയിസ്റ്റ് അനുകൂല ലേഖനങ്ങളും കാപ്പന്റേതായി പുറത്തുവന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മലയാള മാധ്യമങ്ങളില്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ സിദ്ദിഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കോവിഡ്, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം,ഡല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച് കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രക്തദാനം ചെയ്യാൻ എല്ലാവരും മുന്നോട്ട് വരണം, രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ: മുഖ്യമന്ത്രി

രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെക്കുറിച്ച് കാപ്പൻ എഴുതിയ ലേഖനത്തിന്റെ കാര്യവും പോലീസ് പരാമര്‍ശിച്ചിട്ടുണ്ട്. ഹാത്രാസില്‍ ഭരണകൂടത്തിനെതിരെ ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കാപ്പനും അറസ്റ്റിലായ റഹ്മാനും ശ്രമിച്ചുവെന്ന് രണ്ട് ദൃക്‌സാക്ഷികള്‍ സമ്മതിച്ചതായും പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

എന്നാൽ പോലീസിന്റെ വാദങ്ങളെയെല്ലാം തള്ളിയ സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ ഹാത്രാസ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കാപ്പന്‍ അറസ്റ്റിലായതെന്നും ഹാത്രാസിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നതെന്നും വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button