മഡ്രിഡ് : ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണു അപ്രതീക്ഷിത സംഭവത്തെക്കുറിച്ചു പോപ് ഗായിക ഷക്കീറ വെളിപ്പെടുത്തിയത്. ബാർസിലോനയിലെ പാർക്കിലൂടെ 8 വയസ്സുള്ള മകനൊപ്പം നടക്കുന്നതിനിടെ ഷക്കീറയെ കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. കാട്ടുപന്നികൾ കൈവശമുണ്ടായിരുന്ന ബാഗും തട്ടിയെടുത്ത് കാട്ടിലേക്ക് ഓടി മറഞ്ഞതായും അവർ പറഞ്ഞു.
Read Also : വാറ്റ് റീഫണ്ട് പ്രക്രിയ എളുപ്പമാക്കുന്നതിന് പുതിയ സേവനങ്ങളുമായി യു എ ഇ
‘മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ അടങ്ങിയ ബാഗാണു പന്നികൾ തട്ടിയെടുത്തത്. അവർ എല്ലാം നശിപ്പിച്ചിരിക്കുന്നു ’ തുടർന്ന്, തൊട്ടടുത്തിരിക്കുന്ന 8 വയസ്സുള്ള മകൻ മിലാനോട് അവർ ഇങ്ങനെ ചോദിച്ചു, ‘ മിലാൻ, സത്യം പറയൂ കാട്ടുപന്നികളുടെ ആക്രമണത്തെ അമ്മ നേരിട്ടത് എങ്ങനെയാണെന്ന്–’ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന താരമായ ജെറാദ് പീക്കെയുടെയും ഷക്കീറയുടെയും മകനാണു മിലാൻ.
കാറ്റാലൻ തലസ്ഥാനത്തു വർധിച്ചു വരുന്ന കാട്ടുപന്നി ആക്രമണങ്ങളുടെ ഒടുവിലത്തെ ഇരയാണു ഷക്കീറ. കാട്ടുപന്നികൾ വളർത്തു നായ്ക്കളെ ആക്രമിക്കുന്നതായും വാഹനങ്ങളിൽ വന്നിടിച്ചു ഗതാഗതം തടസ്സപ്പെടുത്തുന്നതായും നിരവധി പരാതികൾ ഉണ്ട്.
Post Your Comments