KeralaLatest NewsNews

കേരളത്തിൽ ഹെലികോപ്റ്റര്‍ ടൂറിസം: തായ് വാന്‍ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി ടൂറിസം മന്ത്രി

തായ് വാനുമായി ചേര്‍ന്ന് ചെയ്യാവുന്ന കാര്യങ്ങളെ സംബന്ധിച്ച്‌ ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ എത്തിയ തായ് വാന്‍ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തായ് വാന്‍ ടൂറിസത്തെയും കേരളാ ടൂറിസത്തെയും സംബന്ധിച്ച്‌ മന്ത്രിയുമായി സംസാരിച്ചു. കേരളാ ടൂറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു.

ഞായറാഴ്ചയാണ് തായ് വാന്‍ പ്രതിനിധികള്‍ കേരളത്തിലെത്തിയത്. രണ്ട് ദിവസം കേരളത്തില്‍ ചെലവഴിച്ചു. കുമരകത്തും കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന ലോകമേ തറവാട് പ്രദര്‍ശനവും സന്ദര്‍ശിച്ചു. കേട്ടറിഞ്ഞതിനേക്കാള്‍ വലിയ അനുഭവമായിരുന്നു കേരളത്തില്‍ ഉണ്ടായതെന്ന് പ്രതിസിനിധി സംഘം പറഞ്ഞു.

Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 277 പുതിയ കേസുകൾ

ഹൈഡല്‍ ടൂറിസം, വാടെര്‍ ടൂറിസം, ഹെലികോപ്റ്റര്‍ ടൂറിസം തുടങ്ങി ടൂറിസം മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദശിക്കുന്നപദ്ധതികളെ കുറിച്ച്‌ മന്ത്രി വിശദീകരിച്ചു ടൂറിസം രംഗത്തെ വിദേശനിക്ഷേപത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തു. തായ് വാനുമായി ചേര്‍ന്ന് ചെയ്യാവുന്ന കാര്യങ്ങളെ സംബന്ധിച്ച്‌ ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. തായ്‌പേയ് ഇകണോമിക് ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ വെന്‍ വാംഗ്, സൂസന്‍ ചെംഗ്, ലൂറന്‍, ജൂല്‍സ് ഷിഹ്, സായ് സുധ, ബെറ്റിന ചെറിയാന്‍, അജു ആന്റണി, ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button