
റിയാദ് : ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരു സ്മാർട്ട് ബുക്ക് പുറത്തിറക്കിയതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജ്ജ് തീർത്ഥാടകർക്കുള്ള ഈ ഇ-ഗൈഡ് ആറ് ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ നടപടി. ഹജ്ജ് അനുഷ്ഠാനങ്ങളെക്കുറിച്ചും, ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട നിയമങ്ങൾ, നിബന്ധനകൾ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്ക് വെക്കുന്ന ഈ സ്മാർട്ട് ബുക്ക് അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, മലയാളം, ടർക്കിഷ് എന്നീ ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
സൗദി വിമാനക്കമ്പനിയായ സൗദിയയുടെ ഫ്ലൈറ്റുകളിൽ നിന്നും, പള്ളികളിലെ ഇലക്ട്രോണിക് ലൈബ്രറികളിൽ നിന്നും ഈ ഗൈഡ് ലഭ്യമാണ്.
Post Your Comments