India

ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ: ചന്ദ്രചൂഡിനെതിരെ നടപടിക്കായി പേഴ്സണൽ കാര്യമന്ത്രാലയം

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജിയാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നല്‍കിയത്. 2002-ലെ ഗുജറാത്ത് കലാപത്തിൽ കൃത്രിമ തെളിവുണ്ടാക്കിയെന്നാരോപിച്ച് അർബൻ നക്സലും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതൽവാദിന് ഗുജറാത്ത് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

എന്നാൽ ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റ സെതൽവാദിൻ്റെ ജാമ്യാപേക്ഷ തള്ളിയത് അതിൻ്റെ വികലമായ ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആ വിധി റദ്ദാക്കിയത്. സുപ്രീം കോടതിയുടെ വേനൽക്കാല അവധിക്കാലത്ത്, ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി, രണ്ട് പ്രത്യേക ബെഞ്ചുകളുടെ രൂപീകരണത്തിൽ ഡോ. ഡി.വൈ. ചന്ദ്രചൂഡിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ സി.ബി.ഐ ക്ക് അനുമതി നൽകണമെന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത പരാതിയിൽ ജസ്റ്റിസ് കുമാർ അഭ്യർത്ഥിക്കുന്നു.

ഗുരുതരമായ ക്രിമിനൽ കുറ്റം നേരിടുന്ന ഒരു പ്രതിക്ക് “അനാവശ്യമായ ആനുകൂല്യം” നൽകാനുള്ള ഉദ്ദേശ്യത്തോടെയുള്ള അധികാര ദുർവിനിയോഗമാണ് ഈ നടപടികളെന്ന് ജസ്റ്റിസ് കുമാർ തന്റെ പരാതിയിൽ പറയുന്നു. കൂടാതെ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ സിബിഐ അന്വേഷണവും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നടപടിക്കായി നിയമ മന്ത്രാലയം പേഴ്സണൽ മന്ത്രാലയത്തിന് കൈമാറിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button