
ചെന്നൈ : വിജയ് സേതുപതിയും സംവിധായകൻ പുരി ജഗന്നാഥും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പുറത്തുവന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കബാലിയിൽ സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അവിസ്മരണീയമായ വേഷം ചെയ്ത നടി രാധിക ആപ്‌തയെ ഇപ്പോൾ ഈ ചിത്രത്തിലെ നായികയായി നിശ്ചയിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് അണിയറയിൽ നിന്ന് അറിയാൻ കഴിയുന്നത്.
കാതൽ ദേശം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തയായ തബുവിനെ നായികയായി പരിഗണിക്കുമെന്ന് ആദ്യം വാർത്തകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ഇപ്പോൾ നിർമ്മാതാക്കൾ രാധിക ആപ്‌തെയെ ഒരു പ്രധാന വേഷത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാധിക തിരക്കഥയിൽ ആകൃഷ്ടയായി എന്നും ചിത്രത്തിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചു എന്നും പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.
ധോണി എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്‌തെ തമിഴിൽ അരങ്ങേറ്റം കുറിച്ചത്, തുടർന്ന് ഓൾ ഇൻ ഓൾ അഴകു രാജ, വെട്രിചെൽവൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ കബാലിയിലെ കുമുദവല്ലി എന്ന കഥാപാത്രമാണ് അവരെ തമിഴ് സിനിമയിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. കോളിവുഡിൽ നിന്ന് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന ഈ വരാനിരിക്കുന്ന ചിത്രം നടിയുടെ തമിഴ് സിനിമകളിലേക്കുള്ള ഗംഭീര തിരിച്ചുവരവിനെ അടയാളപ്പെടുത്തുമെന്ന് ആരാധകർ പറഞ്ഞു.
Post Your Comments