
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ട കാര്യമൊന്നും അല്ലാതെ ഇന്ത്യയുടെ കാര്യത്തിലും ഇടപെടേണ്ട കാര്യമാണ് ഇക്കാര്യത്തിലെ കേന്ദ്രസർക്കാരിൻ്റെ നിലപാട്. കേന്ദ്ര വിദേശകാര്യ വക്താവ് രൺധിർ ജയ്‌സ്വാളാണ് പ്രതികരണവുമായി രംഗത്ത് വന്നത്.
വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പാകിസ്ഥാന് ഉന്നയിച്ച അടിസ്ഥാനം ഇല്ലാത്തതും ഗൂഢലക്ഷ്യം നിറഞ്ഞതുമായ പ്രതികരണം തള്ളുന്നതായി അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആദ്യം പാകിസ്ഥാൻ്റെ ശ്രദ്ധ പതിപ്പിക്കണം. അല്ലാതെ മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടണം എന്നു തന്നെയാണ് ഇന്ത്യയുടെ നിലപാട്.
പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖാത്ത് അലി ഖാൻ വഖഫ് വിഷയത്തിൽ നടത്തിയ വിമർശനത്തിനാണ് ഇന്ത്യയുടെ മറുപടി. ഇന്ത്യൻ മുസ്‌ലിംകളുടെ സാമ്പത്തികവും ആത്മീയവുമായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് നിയമ ഭേദഗതി എന്നായിരുന്നു പാക്കിസ്ഥാൻ്റെ ഭാഗത്തുനിന്നുള്ള വിമർശനം.
Post Your Comments