
റിയാദ് : കുടുംബത്തിനും തനിക്കുമെതിരേയുള്ള വ്യാപകമായ സോഷ്യല്‍ മീഡിയ ഭീഷണിയെ തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി നിയമിക്കുന്നു. അല്‍ നസര്‍ താരമായ റൊണാള്‍ഡോ നിലവില്‍ സൗദിയിലാണ്.
താരത്തിന്റെ ഭാര്യ ജോര്‍ജ്ജിനാ റൊഡ്രിഗസിനും മക്കള്‍ക്കുമെതിരേയാണ് അഞ്ജാത ഐഡികളില്‍ നിന്നും ഭീഷണികള്‍ വരുന്നത്. മലേഷ്യന്‍ മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇതേ തുടര്‍ന്നാണ് പോര്‍ച്ചുഗല്‍ താരം തന്റെ നിലവിലെ ബോഡിഗാര്‍ഡുകളെ മുഴുവന്‍ മാറ്റാന്‍ ഒരുങ്ങുന്നത്.
ലോകത്തിലെ ഒന്നാം നമ്പര്‍ ബോഡിഗാര്‍ഡായ ക്ലൗഡിയോ മിഗ്വല്‍ വാസിനെ റൊണാള്‍ഡോ ഉടന്‍ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭീഷണികളെ തുടര്‍ന്ന് ജോര്‍ജ്ജിനാ റൊഡ്രിഗസും മക്കളും സോഷ്യല്‍ മീഡിയകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
കുടുംബം മറ്റ് പൊതുപരിപാടികളില്‍ നിന്നും നിലവില്‍ വിട്ടുനില്‍ക്കുന്നുണ്ട്. താരത്തിന്റെ വസതിക്ക് കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Post Your Comments