
ന്യൂഡല്‍ഹി: ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകള് ഇനി ഹിന്ദിയിലും നല്‍കും. ഹിന്ദി റിലീസുകളുമായി ചെന്നൈ റീജിയണല്‍ മീറ്ററോളജിക്കല്‍ സെറ്റര്‍. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകള് നല്‍കിയിരുന്നത്. അതാണ് ഇപ്പോള്‍ ഹിന്ദിയിലും കൂടിയായി ഉള്‍പ്പെടുത്തിയത്.
ഇപ്പോള്‍ മൂന്ന് ഭാഷകളിലാണ് റിലീസ് നല്‍കുന്നത്. വലിയ പ്രകോപനപരമായ നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഹിന്ദിയില്‍ കാലാവസ്ഥ അറിയിപ്പുകള് നല്‍കുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം ഉണ്ടായത്.
അതേസമയം ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്നാട് ബജറ്റില്‍ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികള്‍ പ്രഖാപിച്ചിരുന്നു. തമിഴ് താളിയോല ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതിനമായി രണ്ട് കോടി രൂപ അനുവദിച്ചു. തമിഴ് ബുക്ക് ഫെയര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും. ദുബൈയിലും സിംഗപ്പൂരിലുമടക്കം ബുക്ക് ഫെയര്‍ നടത്താന്‍ തീരുമാനമായി.
Post Your Comments