India

തിരുപ്പതിയിലെ അഹിന്ദുക്കളായ ജീവനക്കാരെ പിരിച്ചുവിടും: 5258 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന് അംഗീകാരം

ആന്ധ്രാപ്രദേശ്: ഹിന്ദുക്കളല്ലാത്ത എല്ലാ ജീവനക്കാരെയും പിരിച്ചുവിടുന്നതിനുള്ള പ്രമേയം തിരുമല തിരുപ്പതി ദേവസ്ഥാനം പാസാക്കി. ക്ഷേത്രത്തിന്റെ പവിത്രമായ കര്‍ത്തവ്യങ്ങളില്‍ ഹിന്ദുവിശ്വാസം പിന്തുടരുന്ന വ്യക്തികള്‍ മാത്രമെ ഉള്‍പ്പെടാവൂ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബോര്‍ഡ് യോഗത്തിന് ശേഷം ടിടിഡി ചെയര്‍മാന്‍ ബി.ആര്‍. നായിഡു തീരുമാനം പ്രഖ്യാപിച്ചത്.

“ഹിന്ദുവിശ്വാസികളാണ് ക്ഷേത്രഭരണം നടത്തേണ്ടതെന്ന ഭക്തരുടെ ആത്മീയവും മതപരവുമായ വികാരങ്ങളെ ഈ പ്രമേയം പിന്തുണയ്ക്കുന്നു,” നായിഡു പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നവും ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നതുമായ മതസ്ഥാപനങ്ങളിലൊന്നിന്റെ ഭരണത്തില്‍ മതപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലേക്കുള്ള മാറ്റത്തെയാണ് ഈ തീരുമാനം അടയാളപ്പെടുത്തുന്നതെന്ന് കരുതുന്നു.

ടിടിഡിയുടെ കീഴിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ബോര്‍ഡിന്റെ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്.

ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള തീരുമാനത്തിനൊപ്പം ടിടിഡി സ്വത്തുക്കള്‍ സംരക്ഷിക്കുക ലക്ഷ്യമിട്ട് ഒരു പ്രത്യേക സമിതിയുടെ രൂപീകരണത്തിനും ബോര്‍ഡ് അംഗീകാരം നല്‍കി. ടിടിഡിയുടെ അധികാരപരിധിയിലുള്ള വലിയ തോതിലുള്ള ആസ്തികളുടെ സംരക്ഷണവും നിയന്ത്രണവും സംബന്ധിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് ഈ നീക്കം.

shortlink

Post Your Comments


Back to top button