KeralaLatest NewsNews

ആശമാരുടെ സമരം കാണില്ല, ആമസോണില്‍ കാടുകള്‍ കത്തുമ്പോള്‍ മാത്രമേ ചങ്കിടിക്കൂ..ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ജോയ് മാത്യു

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. ആശാ പ്രവര്‍ത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു. തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ അത് ചെയ്യുന്നവരെ പരിഹസിക്കുന്നു. ആണുങ്ങളുടെ ഭാഗത്തുനിന്ന് പരിഹാസമാണ് ഉണ്ടായത്. ഒരു ചര്‍ച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിന്റെ പേരാണ് പരിഹാസമെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യം എന്നൊന്നുമില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. ഇന്ത്യ ഭരിക്കുന്നവരുടെ അതേ നയമാണ് ഇവിടെയുമെന്നും ജോയ് മാത്യു പറഞ്ഞു.

Read Also: മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

യുവജന സംഘടനകള്‍ പാര്‍ട്ടികളുടെ അടിമകളാണെന്ന് പറഞ്ഞ ജോയ് മാത്യു ഡിവൈഎഫ്‌ഐയെയും വിമര്‍ശിച്ചു. ആശമാരുടെ സമരത്തില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവൈഎഫ്‌ഐക്ക് ഇല്ല. ആമസോണ്‍ കാട് കത്തിയാല്‍ ബ്രസീല്‍ എംബസിയുടെ മുന്‍പില്‍ പോയി സമരം ചെയ്യും. അപ്പോഴാകും ബ്രസീല്‍ എംബസി പോലും ആമസോണ്‍ കാട് കത്തിയ കാര്യം അറിയുക. ഫേസ്ബുക്കിലൊക്കെ വിപ്ലവം എഴുതുമെന്നും ജോയ് മാത്യു പറഞ്ഞു.

താന്‍ സിനിമയെ പ്രതിനിധീകരിച്ച് വന്ന ആളല്ല. അവരൊന്നും ഈ വിഷയങ്ങളില്‍ ഇടപെടില്ല.
സര്‍ക്കാരിന്റേത് അനാവശ്യമായ പിടിവാശിയാണ്. തമിഴ്‌നാട്ടില്‍ ആശാ പ്രവര്‍ത്തകര്‍ സമരം ചെയ്തു. അത് സിഐടിയു ആണ് നടത്തിയത്. സ്റ്റാലിന് പഠിക്കുന്ന നമ്മുടെ മുഖ്യമന്ത്രി ആ സമരത്തെ എന്ത് പറയുമെന്നും നടന്‍ ചോദിച്ചു. സമരം എങ്ങനെയെങ്കിലും പൊളിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. സുരേഷ് ഗോപി സമരപ്പന്തലില്‍ എത്തിയതിനെയും ജോയ് മാത്യു വിമര്‍ശിച്ചു. വാഗ്ദാനങ്ങള്‍ ഒരുപാട് കൊടുക്കാന്‍ പറ്റും. പക്ഷേ നടപ്പിലാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button