വീര ധീര ശൂരന്റെ ട്രെയ്‌ലർ പുറത്ത് : വിക്രത്തിൻ്റെ ഗംഭീര പ്രകടനമെന്ന് ആരാധകർ

ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢഗംഭീരമായ ഇവന്റിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും റിലീസ് ചെയ്തത്

ചെന്നൈ : ‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രെയ്‌ലർ റിലീസായി. മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ ട്രെയ്‌ലർ 38 ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ഒരു മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‌ലർ ചിയാൻ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാണ് ‘വീര ധീര ശൂരൻ’ എന്നുറപ്പിക്കുന്നു. ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢഗംഭീരമായ ഇവന്റിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും റിലീസ് ചെയ്തത്.

കേരളത്തിലെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ്.യു. അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച തിരുവനന്തപുരത്തെ ലുലു മാളിൽ വൈകിട്ട് ആറു മണിക്ക് എത്തുന്നുണ്ട്.

Share
Leave a Comment