ദുബായ് : എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി. മാർച്ച് 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ ശവ്വാൽ 4 മുതൽ പുനരാരംഭിക്കുന്നതാണ്.
റമദാൻ മാസം 30 ദിവസത്തിനകം അവസാനിക്കുന്ന സാഹചര്യത്തിൽ റമദാൻ 30 കൂടി അവധിദിനമായിരിക്കുന്നതാണ്.
Leave a Comment