റംസാന്‍ വ്രതം കൊണ്ടുണ്ടാവുന്ന മാനസികവും ശാരീരികവുമായ ആരോഗ്യഗുണങ്ങള്‍

മനസും ശരീരവും ഒരുപോലെ വിശുദ്ധമാക്കിയാണ് റംസാന്‍ വ്രതം നോല്‍ക്കുന്നത്. ത്യാഗത്തിന്റെ പ്രതീകമായാണ് ഭക്ഷണവും വെള്ളവുമെല്ലാം ഉപേക്ഷിയ്ക്കുന്നതും. റംസാന്‍ വ്രതാനുഷ്ഠാനത്തിന് ശാരീരിക ഗുണങ്ങള്‍ ഏറെയുണ്ട്. ഇതല്ലാതെ മാനസിക ഗുണങ്ങളും. റംസാന്‍ വ്രതം നല്‍കും മാനസികാരോഗ്യ ഗുണങ്ങളെക്കുറിച്ചു കൂടുതലറിയൂ.

റംസാന്‍ വ്രതം അനുഷ്ഠിയ്ക്കുമ്പോള്‍ മനസു കൂടുതല്‍ ശാന്തമാകുന്നതായി അനുഭവപ്പെടും. സമാധാനവും സന്തോഷവും ലഭിയ്ക്കും. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിയ്ക്കും. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഒരുപോലെ ആരോഗ്യകരമാണ്.

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് റംസാന്‍ വ്രതം പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് തലച്ചോറില്‍ കൂടുതല്‍ എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിയ്ക്കാന്‍ സഹായിക്കും. ഇത് സ്വാഭാവികമായും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്.

നല്ല ഉറക്കത്തിന് റംസാന്‍ ഫാസ്റ്റിംഗ് ഏറെ സഹായകമാണ്. നല്ല ഉറക്കം മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തേയും ഒരുപോലെ സഹായിക്കും.

മൈഗ്രേന്‍ തലവേദനയ്ക്കു ചിലപ്പോള്‍ സ്‌ട്രെസ് കാരണമാകും. മനസിനെ ശാന്തമാക്കുന്നതു വഴി മൈഗ്രേന് ഇതൊരു പരിഹാരമാണ്. മൈഗ്രേന്‍ നിങ്ങളുടെ ചിന്തകളേയും ജോലിയേയുമെല്ലാം വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്.

റംസാന്‍ വ്രതം തലച്ചോറില്‍ പൊസറ്റീവായ മാറ്റങ്ങള്‍ വരുത്തുന്നു. തലച്ചോറിന്റെ പൊസറ്റീവ് എമിഷന്‍ ഫോട്ടോഗ്രഫിയാണ് ഇത് വ്യക്തമാക്കിയിരിയ്ക്കുന്നത്. പ്രാര്‍ത്ഥനകളും ദൈവികവിചാരവുമെല്ലാം തലച്ചോറിന്റെ പ്രീഫ്രന്റല്‍ കോര്‍ട്ടെക്‌സിനെ പൊസറ്റീവായ രീതിയില്‍ സ്വാധീനിയ്ക്കുന്നതാണ് കാരണം.

പൊതുവെ അക്രമവാസനകളെ ചെറുക്കാന്‍ റംസാന്‍ വ്രതത്തിനു കഴിയും. ഇത് ഒരാളില്‍ സമാധാനവും ധൈര്യവും ശാന്തതയുമെല്ലാം നിറയ്ക്കും.

മനസില്‍ സ്‌നേഹവും കരുണയും സഹാനുഭൂതിയുമെല്ലാം നിറയ്ക്കാന്‍ റംസാന്‍ വ്രതത്തിനു കഴിയും. ഇത് നിങ്ങളറിയാതെ തന്നെ നിങ്ങളില്‍ നന്മയും സന്തോഷവും സമാധാനവുമെല്ലാം നിറയ്ക്കുന്ന ഒന്നാണ്.

Share
Leave a Comment