
സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നത് ബഹിരാകാശ ദൗത്യങ്ങളിൽ ചില സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ടാണ്. ബഹിരാകാശ യാത്രയിൽ ഇരുവരുടെയും മൂന്നാം ഊഴം ആയിരുന്നു സ്റ്റാർ ലൈനർ ദൗത്യം. ബഹിരാകാശ ദൗത്യങ്ങളിൽ വലിയ പരിചയസമ്പത്തുള്ളവരാണ് സുനിതാ വില്യംസും വിൽമോറും.
Read Also: ചോദ്യപേപ്പർ ചോര്‍ച്ച കേസ് : മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി
എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർ ലൈനറിൽ കഴിഞ്ഞ ജൂൺ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ബഹിരാകാശ നിലയത്തിലെ വാസത്തിനിടെ എട്ടുതവണ മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്ക് ഇരുവരും സാക്ഷ്യം വഹിച്ചു. 2024ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. 675 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ പെഗ്ഗി വിറ്റ്സൺ മാത്രമാണ് സുനിതയ്ക്ക് മുന്നിലുള്ളത്.
Read Also: ബുച്ചും സുനിതയും തിരികെ ഭൂമിയിലേക്ക് ;കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ
ബുച് വിൽമോർ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. ഇത്തവണത്തെ ഒമ്പതുമാസം വേണ്ട ബഹിരാകാശ വാസത്തിനിടെ സുനിത വില്യംസ് രണ്ടുതവണ ബഹിരാകാശത്ത് നടന്നു. ഔദ്യോഗിക ജീവിതത്തിൽ ഒമ്പതു തവണയായി 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശത്ത് നടന്ന സുനിതാ വില്യംസ് പുതിയ റെക്കോർഡും കുറിച്ചു. ബുച്ച് വിൽ മോർ അഞ്ചുതവണയായി 31 മണിക്കൂറും രണ്ട് മിനിറ്റും ബഹിരാകാശത്ത് നടന്നു.സുനിതാ വില്യംസും ബുച്ച് വിൽമോറും ഉൽപ്പടെ നാലു പേരടങ്ങുന്ന സംഘം സ്പെയ്സ് ഡ്രാഗൺ പേടകത്തിൽ നാളെ പുലർച്ചെ ഭൂമിയെ തൊടും.
Post Your Comments