കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റിയായി മാറി അമിതാഭ് ബച്ചൻ : സർക്കാരിന് നൽകിയത് 120 കോടി രൂപ

കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ ആയിരുന്നു ഏറ്റവും കൂടുതൽ നികുതി അടച്ചത്

മുംബൈ : ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ 82 ആം വയസ്സിലും അഭിനയം തുടരുന്നുണ്ട്. രജനീകാന്തിന്റെ തമിഴ് ചിത്രമായ ‘വേട്ടയാൻ’ എന്ന ചിത്രത്തിലും അദ്ദേഹം ഒരു വേഷം ചെയ്തു. സിനിമകൾക്കും പരസ്യങ്ങൾക്കും പുറമെ കോൻ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ ഷോയുടെ അവതാരകനുമായി.

ഇത്രയും തിരക്ക് നിറഞ്ഞ അഭിനയ ജീവിതത്തിനിടെ കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിൽ അമിതാഭ് ബച്ചൻ സ്വന്തമാക്കിയത് 350 കോടി രൂപയാണ്. ഇതിൽ അദ്ദേഹം സർക്കാരിന് 120 കോടി ആദായനികുതിയായി നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടെ എടുത്ത് പറയേണ്ടത് ഈ വർഷം ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റിയായി അദ്ദേഹം മാറിയെന്നതാണ്.

കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ ആയിരുന്നു ഏറ്റവും കൂടുതൽ നികുതി അടച്ചത്. അദ്ദേഹം കഴിഞ്ഞ വർഷം 92 കോടിയാണ് നികുതി നൽകിയത്. എന്നാൽ 2024 ൽ അമിതാഭ് ബച്ചൻ അദ്ദേഹത്തെ മറികടന്നു. കൂടാതെ വിജയ് 80 കോടി നികുതി അടച്ചിട്ടുണ്ട്. അതേസമയം സൽമാൻ ഖാൻ 75 കോടിയാണ് നൽകിയത്.

Share
Leave a Comment