തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എട്ട് ദിവസം മുന്‍പാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Read Also; വീണ്ടും കേരളം; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍
ഇരുന്നൂറ് സിനിമകളില്‍ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങള്‍ക്ക് മലയാളം പാട്ടുകള്‍ ഒരുക്കി. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, നാടന്‍ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകള്‍ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരന്‍ സിനിമകളിലാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 3 മക്കളും മരണ സമയത്തു ഉണ്ടായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കം ആശുപത്രിയില്‍ എത്തിയിരുന്നു. സംസ്‌കാര സമയം അറിയിച്ചിട്ടില്ല. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
Leave a Comment