കണ്ണൂര്‍ : മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായതായി യുവതിയുടെ പരാതി. സംഭവത്തില്‍ ഡോ. വരുണ്‍ നമ്പ്യാര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയാണ് പരാതി നല്‍കിയത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് മോഡല്‍ കൂടിയായ യുവതി ക്ലിനിക്കിനെ കുറിച്ച് അറിയുന്നത്. സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനിക് സര്‍ജന്‍ എന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. ചികിത്സയ്ക്കായി 50,000 രൂപ യുവതിയില്‍ നിന്നു വാങ്ങിയതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 16 എന്നീ തീയതികളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം യുവതി ഫെയ്സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയയായിട്ടുണ്ട്.
ചികിത്സയ്ക്കുശേഷം പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചു. എന്നാല്‍ ഡോക്ടര്‍ തുടര്‍ചികിത്സ നല്‍കിയില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
Leave a Comment