അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ആണ് ഫറോക്ക് സ്റ്റേഷനിലേക്ക് മാറിയത്.
Read Also: ‘ബാലുവിൻ്റെ കത്ത് ലഭിച്ചു, വിശദീകരണം തേടും’; ദേവസ്വം ബോർഡ് ചെയർമാൻ
എലത്തൂര്‍ സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആണ് ‘പാമ്പുകള്‍ക്ക് മാളമുണ്ട്.. ‘ എന്ന പാട്ടിന്റെ ഓഡിയോ ഫയല്‍ എസ്‌ഐ പോസ്റ്റ് ചെയ്തത്. ‘ഈ പാട്ടിന് സ്റ്റേഷനിലെ സംഭവങ്ങളുമായി ബന്ധമില്ല’ എന്നും എസ്‌ഐ ഗ്രൂപ്പില്‍ കുറിച്ചു. അവധി ആവശ്യപ്പെട്ടിട്ടും മേല്‍ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല എന്ന് ആരോപിച്ചായിരുന്നു എസ്‌ഐയുടെ പരിഹാസ രൂപത്തിലുള്ള പ്രതിഷേധം. പിന്നാലെയാണ്, സംഭവത്തില്‍ നടപടി ഉണ്ടായത്.
ഫറോക്ക് എസിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ എസ് ഐ യെ സ്ഥലം മാറ്റി.അതേസമയം, ആവശ്യത്തിന് അവധി നല്‍കിയില്ല എന്ന ആരോപണം മേല്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.ഈ വര്‍ഷം ഇതുവരെ 20 ഓളം ദിവസങ്ങളില്‍ എസ്‌ഐ അവധി എടുത്തിട്ടുണ്ടെന്നാണ് മേല്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
Leave a Comment