ചെന്നൈ : ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനായ കൂലിയുടെ സാങ്കേതിക അണിയ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആരാധകരെ ഏറെ ആവേശഭരിതരാക്കുന്ന തരത്തിൽ സൂപ്പർസ്റ്റാർ രജനീകാന്തും ജയിലർ 2 ന്റെ ഷൂട്ടിംഗിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. അതേസമയം ആരാധകരെ ആഹ്ലാദിപ്പിക്കുന്ന ഒരു അപ്‌ഡേറ്റ് ഉണ്ട്. മറ്റൊന്നുമല്ല ലോകേഷ് കനകരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് മാർച്ച് 14 ന് കൂലിയുടെ പുതിയ ടീസർ പുറത്തിറങ്ങും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന കൂലിയിൽ രജനീകാന്ത്, നാഗാർജുന, ശ്രുതി ഹാസൻ, സത്യരാജ്, ഉപേന്ദ്ര, സൗബിൻ ഷാഹിർ എന്നിവരുൾപ്പെടെയുള്ള വൻ താരനിരയാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ്, ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, എഡിറ്റിംഗ് ഫിലോമിൻ രാജ് എന്നിവരാണ് നിർവഹിക്കുന്നത്.
ടീസർ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രജനീകാന്ത് ആരാധകർക്കിടയിൽ ആകാംക്ഷ വാനോളം ഉയർന്നിരിക്കുകയാണ്.
Leave a Comment