ചുട്ടുപൊള്ളി കേരളം : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായാണ് സൂര്യാതപ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട്ട് ആനയാംകുന്നില്‍ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍ കഴുത്തില്‍ സൂര്യാതപമേല്‍ക്കുകയായിരുന്നു.

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ ഹുസൈന്‍ (44) എന്നയാള്‍ക്ക് പൊള്ളലേറ്റു. ഉച്ചയ്ക്ക് 12 ഓടെ വീടിന്റെ ടെറസിനു മുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കൈയിലും കഴുത്തിലും പൊള്ളലേറ്റത്. പത്തനംതിട്ട കോന്നിയില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയനും സൂര്യാതപമേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30ഓടെയായിരുന്നു സംഭവം.

സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Share
Leave a Comment