
കാസര്‍കോട്: പൈവളിഗയിൽ പതിനഞ്ചുകാരി മരിച്ച സംഭവത്തിൻ്റെ അന്വേഷണത്തില്‍ വിശദീകരണം നല്‍കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംഭവത്തിൻ്റെ കേസ് ഡയറി പരിശോധിച്ചുവെന്നും പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കേസ് ഡയറിയുടെ പകര്‍പ്പ് നല്‍കണമെന്ന ഹര്‍ജിക്കാരിയുടെ അഭിഭാഷകൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പൊലീസിനെ വിമര്‍ശിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് കോടതി സംസാരിച്ചത്. പൊലീസ് നടപടികളുടെ നിലവാരം ഈ കോടതിയല്ല പരിശോധിക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.
Post Your Comments