KeralaLatest NewsNews

സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപ തുക തിരികെ കിട്ടിയില്ല: നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രിച്ചു

കോന്നി: LDF ഭരിക്കുന്ന പത്തനംതിട്ട കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതില്‍ നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ് സ്വദേശി ആനന്ദനാണ് (64) അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

11 ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു ആനന്ദന് ബാങ്കില്‍ ഉണ്ടായിരുന്നത്. അതില്‍ ആകെ 1 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചിരുന്നത് കുടുംബാംഗങ്ങള്‍ പറയുന്നു. പണം തരാമെന്ന് പറഞ്ഞ തീയതിയില്‍ ബാങ്കിലെത്തിയ ആനന്ദന് നിരാശയോടെ ഇവിടെ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാങ്കില്‍ നിന്ന് നിരവധിയാളുകള്‍ക്കാണ് ഇത്തരത്തില്‍ നിക്ഷേപ തുക തിരികെ ലഭിക്കാനുള്ളത്. ഇതിന്റെ പേരില്‍ പലതവണയായി കോന്നി റീജിയണല്‍ സഹകരണ ബാങ്കിനെതിരെ പ്രക്ഷോഭവുമായി നിക്ഷേപകര്‍ എത്തുകയും ചെയ്തിരുന്നു. പണം തിരിച്ച് നല്‍കാനുള്ള ശേഷി ബാങ്കിനില്ലെന്നാണ് നിക്ഷേപകരുടെ ആരോപണം.

 

shortlink

Post Your Comments


Back to top button