കാണാതായ ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍; മൃതശരീരം കൊക്കയില്‍ നിന്ന് കണ്ടെത്തി, മരണ കാരണം വ്യക്തമല്ല

ഇടുക്കി: കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി ടോണി (35) യെയാണ് ആശ്രമം – കോട്ടമല റോഡിലെ പൊട്ടന്‍പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടോണിയെ കാണാനില്ലായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെങ്കുത്തായ പാറക്കെട്ടിന് സമീപം മൃതശരീരം കണ്ടെത്തിയത്.

Read Also: കരുവാരകുണ്ടില്‍ കടുവയിറങ്ങി

തിങ്കളാഴ്ച ഉച്ചമുതല്‍ ടോണിയെ കാണാതായിരുന്നു. മൂലമറ്റം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്ത് ഓട്ടോ ഓടിക്കുന്ന ടോണി ഓട്ടം കുറവാണെന്ന് പറഞ്ഞ് ഉച്ചയ്ക്ക് തിരികെ പോയതായി സുഹൃത്തുക്കള്‍ പറയുന്നു. വൈകുന്നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആശ്രമം – കോട്ടമല റോഡിലെ പൊട്ടന്‍പടിക്ക് സമീപം ഓട്ടോറിക്ഷ കിടക്കുന്നതായി കണ്ടെത്തിയത്. അടുത്ത് തന്നെ ടോണിയുടെ ഫോണും താക്കോലും കണ്ടെത്തി. ഈ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ നൂറ് മീറ്ററിലേറെ താഴ്ച്ചയുള്ള പാറക്കെട്ട് നിറഞ്ഞ കൊക്കയില്‍ മരിച്ച നിലയില്‍ ടോണിയെ കണ്ടെത്തുകയായിരുന്നു.

Share
Leave a Comment