24ാം ദിവസവും പിന്നിട്ടു; കാസര്‍കോട് കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്താനാകാതെ പൊലീസ്

കുമ്പള: കാസര്‍കോട് ജില്ലയില്‍ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്താനാവാതെ പൊലീസ്. മൂന്നാഴ്ച മുമ്പാണ് പൈവളിഗെയില്‍ സ്വദേശികളായ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയയെ കാണാതാകുന്നത്. ഫെബ്രുവരി 12 മുതലാണ് കുട്ടിയെ കാണാതാകുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ പ്രദേശത്ത് 42 വയസുകാരനേയും കാണാനില്ലെന്നും പരാതിയില്‍ പറയുന്നു.

Read Also: ആറ്റുകാലമ്മയ്ക്ക് പൊങ്കാല : എങ്ങനെ വ്രതം എടുക്കണം, അറിയേണ്ടതെല്ലാം

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

Share
Leave a Comment