
മുംബൈ : പാൻ ഇന്ത്യൻ സ്റ്റാറാകാനൊരുങ്ങി തമിഴ് നടൻ രാഘവ ലോറൻസ്. തൻ്റെ ഏറ്റവും പുതിയ ചിത്രത്തിൽ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. രാഘവ ലോറൻസിൻ്റെ പാൻ ഇന്ത്യ സൂപ്പർഹീറോ ചിത്രമായ കാല ഭൈരവയിലാണ് ബോളിവുഡ് താരങ്ങൾ അഭിനയിക്കുന്നത്.
രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. ഗോൾഡ് മൈൻസ് ടെലിഫിലിംസിന്റെ ബാനറിൽ മനീഷ് വർമ്മയാണ് ഇത് നിർമ്മിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് രമേശ് വർമ്മയാണ്. അദ്ദേഹം “രാക്ഷസുഡു” (തമിഴ് ചിത്രമായ രാത്സസന്റെ റീമേക്ക്), “ഖിലാഡി” എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിന് പേരുകേട്ടയാളാണ്.
മൃണാൽ താക്കൂർ നായികയായി അഭിനയിക്കും. ബോബി ഡിയോൾ വീണ്ടും പ്രതിനായക വേഷം ചെയ്യുമെന്നാണ് റിപ്പോർട്ട്. ആദ്യ ഷെഡ്യൂൾ 2025 ജൂൺ ആദ്യ വാരത്തിൽ ആരംഭിക്കും. അബുദാബിയിൽ നായകനും വില്ലനുമായ രാഘവ ലോറൻസും ബോബി ഡിയോളും തമ്മിലുള്ള ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ ചിത്രീകരിക്കും. ഇത് ഒരു വലിയ ഫൈറ്റ് ആക്ഷൻ രംഗമായിരിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം.
150 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഘവ ലോറൻസ് ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കുന്ന കാല ഭൈരവന്റെ വേഷത്തിലാണ് എത്തുന്നത്.
Post Your Comments