മുംബൈ : ബോളിവുഡ് ജോഡികളായിരുന്ന തമന്നയും വിജയ് വർമ്മയും തമ്മിലുള്ള ബന്ധത്തിലെ പ്രശ്‌നങ്ങൾ കാരണം ഇരുവരും വേർപിരിഞ്ഞതായി സമീപകാല മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ൽ ‘ലസ്റ്റ് സ്റ്റോറീസ് 2’ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
അഭിമുഖങ്ങളിൽ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചു. മുംബൈയിൽ പോലും അവർ ഒരുമിച്ച് താമസിച്ചിരുന്നു. അവർ പരസ്പരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പതിവായി പങ്കിടുകയും ചെയ്തിട്ടുണ്ട്. കൂടാതെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തമന്നയും വിജയ് വർമ്മയും ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അവർ വേർപിരിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിനെ പിന്തുണച്ച് വിജയ് വർമ്മയുമൊത്തുള്ള എല്ലാ ചിത്രങ്ങളും തമന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും സുഹൃത്തുക്കളായി തുടരാൻ തീരുമാനിച്ചതായി ബോളിവുഡ് മാധ്യമങ്ങൾ പറയുന്നു.
അതേ സമയം വേർപിരിയൽ കാരണം തമന്ന ഉടൻ തന്നെ പുതിയ സിനിമ പ്രോജക്ടുകളിൽ ഒപ്പുവെക്കുമെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. തെലുങ്ക് ചിത്രമായ ‘ഒഡില 2’ ലാണ് തമന്ന അവസാനം അഭിനയിച്ചത്.
Leave a Comment