കൊച്ചി: എറണാകുളത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ ലോഡിങ് തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് LPG വിതരണം മുടങ്ങി. 6 ജില്ലകളിലേക്കുള്ള LPG വിതരണമാണ് മുടങ്ങിയത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലോഡിങ് തൊഴിലാളികള്‍ ഇന്ന് രാവിലെ മുതല്‍ ഉദയംപേരൂരിലെ IOC പ്ലാന്റില്‍ സമരം ആരംഭിച്ചത്. ഈ മാസത്തെ ലഭിക്കാനുള്ള ശമ്പളം 5-ാം തീയതി കഴിഞ്ഞിട്ടും ലഭിക്കാത്തതും, കിട്ടുന്ന ശമ്പളം വെട്ടികുറച്ചതുമാണ് തൊഴിലാളി സമരത്തിന് കാരണം.
രാവിലെ മുതല്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ
ജില്ലകളിലേക്കുള്ള നൂറിലേറെ ലോറികളാണ് പ്ലാന്റിന് മുന്നില്‍ LPG നിറയ്കാനായി കാത്ത് കെട്ടി കിടക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റ്റാണിത്. സമരത്തിനിടെ തൊഴിലാളികളുമായി അധികൃതര്‍ ചര്‍ച്ച നടത്തുകയാണ്. സമരത്തിന് പരിഹാരമായില്ലെങ്കില്‍ സംസ്ഥാനത്തെ LPG വിതരണത്തില്‍ വലിയ പ്രതിസന്ധിയുണ്ടാകും.
Leave a Comment