സ്പോർട്സിനെ ആസ്പദമാക്കി റണ്ണർ ഒരുങ്ങുന്നു : വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ

ചിദംബരം എ. അൻപലഗൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം റൈനോസ് റാംപേജ് ഫിലിംസിന്റെ ബാനറിൽ കാലേബ്, കെൽവിൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്

ചെന്നൈ : ബാലാജി മുരുഗദോസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “റണ്ണർ” എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രം സ്പോർട്സിനെ ആസ്പദമാക്കിയാണ് നിർമ്മിക്കുന്നത്. ചിദംബരം എ. അൻപലഗൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം റൈനോസ് റാംപേജ് ഫിലിംസിന്റെ ബാനറിൽ കാലേബ്, കെൽവിൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ദുരൈ രാജേഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ദർശൻ രവികുമാർ സംഗീതസംവിധാനം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും നടൻ നിലംബരസൻ ആണ് പുറത്തിറക്കിയത്. സംവിധായകൻ ചിദംബരം എ. അൻപലഗൻ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചു. ബാലാജി മുരുഗദോസ് അന്താരാഷ്ട്ര, ദേശീയ തലത്തിലുള്ള പരിശീലകരിൽ നിന്ന് ഈ വേഷത്തിനായി വിപുലമായ പരിശീലനം നേടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുലർച്ചെ 3 മണിക്ക് ഫിറ്റ്നസ് പരിശീലനവും തുടർന്ന് 5:30 ന് അത്‌ലറ്റിക് പരിശീലനവും അദ്ദേഹത്തിന്റെ ദിനചര്യയിൽ ഉൾപ്പെടുന്നുണ്ട്. ബാലാജിയുടെ സമർപ്പണവും കഠിനാധ്വാനവും സ്‌ക്രീനിൽ വ്യക്തമായി പ്രതിഫലിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് സംവിധായകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share
Leave a Comment