ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ ഏപ്രിൽ 25 മുതൽ

ആഗോളതലത്തിലെ ഗെയിമിംഗ് മേഖലയിലെ അംഗങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്.

ദുബായ് : ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ഏപ്രിൽ 25-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 25 മുതൽ മെയ് 11 വരെയാണ് ഇത്തവണത്തെ ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ സബീൽ ഹാൾ 2, 3 എന്നിവയിൽ വെച്ചാണ് DEF 2025 സംഘടിപ്പിക്കുന്നത്.

ആഗോളതലത്തിലെ ഗെയിമിംഗ് മേഖലയിലെ അംഗങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ ഇ-സ്പോർട്സ്, ഗെയിമിംഗ് മേളയായ DEF-ൽ വിവിധ മത്സരങ്ങൾ, വിനോദപരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.

Share
Leave a Comment